പട്ടികജാതി- പട്ടിക വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവർ നവംബർ 28-ന് രാവിലെ ഒമ്പതിനുമുമ്പായി forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർചെയ്യണം. ഇതിൽനിന്ന് യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇവർ ഇൻർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിവരങ്ങൾക്ക്: 0471 2332113. ഒഴിവു സംബന്ധമായ വിശദവിവരങ്ങൾ