കുട്ടികളുടെ വിനോദയാത്ര സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്

സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര സംബന്ധിച്ച് സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്. ബാലവകാശക്കമ്മിഷനും മോട്ടോർ വാഹനവകുപ്പും പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച അനുമതിപത്രം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
പരിശോധന സർട്ടിഫിക്കറ്റ് നേടിയതിനുശേഷം ടൂറിസ്റ്റ് ഓപ്പറേറ്റർമാർ അനധികൃത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിനെതിരേ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടിക്കു പുറമേ സ്കൂൾ അധികൃതർക്കെതിരേ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നടപടിക്ക് ശുപാർശചെയ്യും