Kannur
ലൈഫ് മിഷനെ തകർക്കാൻ ശ്രമം; പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസവും ഗൗരവമുള്ളതാണ്. കേരളത്തിലെല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം.
ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വാര്‍ത്തയില്‍ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി എം എ വൈ ഗ്രാമീണില്‍ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതില്‍ 187.5 കോടിയാണ് കിട്ടിയത്. ഇതില്‍ 157.58 കോടി ചിലവാക്കിയിട്ടുണ്ട്.
നിലവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാര്‍പ്പിടം. അതും കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kannur
കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Kannur
കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.
പ്രകൃതിദത്ത ഉപലോഹവസ്തു
പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈം ടേബിൾ
23-04-2025 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
07-05-2025നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്‍ഞാപനം
സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക് (SDE 2011-2019 അഡ്മിഷൻ മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്