നവകേരള സദസ്സ്: തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

Share our post

തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു.

കുയ്യാലി പ്രതീക്ഷ ബസ്സ് സ്റ്റോപ്പിനടുത്ത് സൗന്ദര്യ യാർഡ്, സാൻ ജോസ് സ്കൂൾ ഗ്രൗണ്ട്, തലശ്ശേരി കോട്ടയുടെ പിൻവശം എന്നി സ്ഥലങ്ങളിലാണ് ബസ്സുകൾ നിർത്തിയിടാൻ സൗകര്യം ഒരുക്കിയത്.

പരിപാടിയിൽ പങ്കെടുക്കാൻ  വരുന്നവർ ഉപയോഗിക്കുന്ന ബസ്സുകൾ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിൽ  ആളെ ഇറക്കി ചിൽഡ്രൻസ് പാർക്ക് വഴി ഹൈവേയിൽ ഇറങ്ങി കോ-ഓപ്പററ്റിവ് ആശുപത്രിക്ക് മുൻവശത്തെ കുയ്യാലി റെയിൽവേ സ്റ്റേഷൻ റോഡ് വഴി കുയ്യാലി ഗേറ്റ് കടന്ന് പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ള സൗന്ദര്യ യാർഡിൽ പാർക്ക് ചെയ്യണം.

കാറുകൾ സിറ്റി സെന്റർ, ബിഷപ്പ് ഹൗസ് എന്നി സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങൾ കൊടുവള്ളി സ്കൂൾ ഗ്രൗണ്ടിലും സിറ്റി സെന്ററിന്റെ ഇടത് വശത്തും പാർക്ക് ചെയ്യണം, സർക്കാർ, മീഡിയ വാഹനങ്ങൾ കെ.എസ്.ആർ.ടി സി ഡിപ്പോയിൽ പാർക്ക് ചെയ്യണം.

അന്നേ ദിവസം ഉച്ച മുതൽ കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് തലശ്ശേരിയിലെ നവകേരള സദസ്സിന്റെ ഭാഗമായി പോകുന്ന യാത്ര ബസ്സ് ഒഴികെ ഹെവി വാഹനങ്ങൾ മേലെ ചൊവ്വ, ചാലോട്, മട്ടന്നൂർ, പാനൂർ, കുഞ്ഞി പള്ളി വഴിയും പോകണം. തിരിച്ചുള്ള വണ്ടികളും ഈ വഴി സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!