Connect with us

Breaking News

തൊണ്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു 

Published

on

Share our post

പേരാവൂർ : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ്(38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ലാലു തൊണ്ടിയിലെ താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്നാണ് താഴെ വീണത്. മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ.


Share our post

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Breaking News

110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

Published

on

Share our post

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.കസ്തൂരിരംഗൻ അന്തരിച്ചു

Published

on

Share our post

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ഇന്ന് രാവിലെ 10.43ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാം​ഗം, ആസൂത്രണ കമീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ (IRS-1A & 1B) എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. കസ്തൂരിരം​ഗൻ ഐഎസ്ആർഒ ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വിജയകരമായി വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്.

ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. യുഎൻ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എഡ്യൂക്കേഷന്റെ (UN-CSSTE) ഗവേണിംഗ് ബോർഡ്, ഐഐടി ചെന്നൈ ബോർഡ് ഓഫ് ഗവർണേഴ്‌സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറിയുടെ റിസർച്ച് കൗൺസിൽ എന്നിവയുടെ ചെയർമാനായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് പിന്നിലെ വ്യക്തിയായാണ് കസ്തൂരിരംഗൻ അറിയപ്പെടുന്നത്. ജെഎൻയുവിന്റെ ചാൻസലറായും കർണാടക നോളജ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായും അന്നത്തെ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1971 ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്സ്പിരിമെന്റൽ ഹൈ എനർജി ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നീ മേഖലകളിലായി അന്താരാഷ്ട്ര, ദേശീയ ജേണലുകളിലായി 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!