ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു ആറു മാസത്തിനിടെ തട്ടിയെടുത്തത് മൂന്ന് കോടി: ജാഗ്രത വേണമെന്ന് സൈബർ പൊലീസ്

കണ്ണൂർ: ഓൺലൈനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവം ജില്ലയിൽ വീണ്ടും വർധിക്കുന്നതായി സൈബർ സെൽ സി.ഐ കെ. സനൽകുമാർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് കോടി രൂപ ജില്ലയിൽ പലർക്കായി നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ പാർട്ട് ടൈം ജോലിവാഗ്ദാനത്തിനു പിന്നിലെ വൻ തട്ടിപ്പിനെ കുറിച്ച് സൈബർ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉന്നത ഉദ്യാഗസ്ഥർ പോലും ഇവരുടെ കെണിയിൽ വീഴുകയാണ്.
അടുത്തിടെ കണ്ണൂരിലെ സർക്കാർ ഉന്നത ഉദ്യോഗസ്ഥയ്ക്ക് 59 ലക്ഷമാണ് നഷ്ടമായത്.എല്ലാ വിഭാഗത്തിൽപ്പെട്ടവരും തട്ടിപ്പിനിരകളാകുന്നുണ്ടെന്നും സി.ഐ സനൽകുമാർ പറഞ്ഞു.
വിദ്യാർത്ഥികൾ,വീട്ടമ്മമാർ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സോഫ്റ്റ്വെയർ എൻജിനീയർമാർ എന്നിവർക്കെല്ലാം വൻ തുക ജില്ലയിൽ നഷ്ട്ടമായിട്ടുണ്ട്.യൂട്യൂബിൽ ചാനലുകൾക്ക് ലൈക്ക് കൊടുക്കൽ, ഫിലിം റിവ്യൂ,ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ എന്നിങ്ങനെയാണ് തുടക്കം.