പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ് ബുധനാഴ്ച ഇരിട്ടിയിൽ

ഇരിട്ടി: മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ് നവംമ്പർ 22 ന് വൈകീട്ട് 3 മണി മുതൽ ഇരിട്ടി ഫ്‌ളവർഷോ ഗ്രൗണ്ടിൽ നടക്കും.
നവകേരള സദസിൽ സ്‌കൂൾ കലോത്സവ വേദിയിലെ വിവിധ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ആറളം ഫാമിലെ നാട്ടറിവ് നാടൻ കലാവേദി അവതരിപ്പിക്കുന്ന വായ്ത്താരി മെഗാ മ്യൂസിക്കൽ ഇവന്റ്‌സ്, മട്ടന്നൂർ ഭരത ശ്രീ കലാക്ഷേത്രം അവതരിപ്പിക്കുന്ന കേരളീയം നൃത്തശിൽപ്പം എന്നിവ അരങ്ങേറും.
പകൽ ഒരു മണി മുതൽ നാലു മണി വരെ വിവിധ വകുപ്പുകൾ ഏകീകരിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ, ജനറൽ കൺവീനർ കെ. പ്രദോഷ് കുമാർ, നഗരസഭ ചെയർപേഴ്‌സൺ കെ.ശ്രീലത, തഹസിൽദാർ സി.വി.പ്രകാശൻ, കെ.ശ്രീധരൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.