കൊളക്കാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് എതിരില്ല

പേരാവൂർ : കൊളക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എതിരില്ല. വ്യാഴാഴ്ചയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽ.ഡി.എഫിൽ നിന്നും സി.പി.എം- അഞ്ച്, സി.പി.ഐ- രണ്ട്, കേരള കോൺഗ്രസ്-രണ്ട് എന്നിങ്ങനെ ഒമ്പത് അംഗങ്ങൾ വരണാധികാരിയായ കെ. സമീറക്ക് മുമ്പാകെ പത്രിക നൽകി. 4345 അംഗങ്ങളുള്ള ബാങ്കിൽ മറ്റാരും പത്രിക നൽകിയിട്ടില്ലാത്തതിനാൽ ബാങ്ക് ഭരണം എൽ.ഡി.എഫ് നിലനിർത്തും.