Connect with us

Kerala

അങ്കണവാടി- ആശാ വര്‍ക്കർമാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു 

Published

on

Share our post

തിരുവനന്തപുരം : അങ്കണവാടി-ആശാ ജീവനക്കാരുടെ വേതനം 1000 രൂപ ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധി ഉള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്ക് 500 രൂപയുടെ വർധനയുണ്ട്‌.

ആശാ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. വർധനകൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Share our post

Kerala

അടിച്ചു, സര്‍വകാല റെക്കോഡ്! 60,000 കടന്ന് സ്വര്‍ണ വില

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വർധിച്ച് 7,525 രൂപയും പവൻ വില 600 രൂപ വർധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണ വില 60,000 രൂപ കടക്കുന്നത്.കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പർച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്.കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഉയർന്നു. ഗ്രാമിന് 65 രൂപ ഉയർന്ന് 6,205 രൂപയുമായി.


Share our post
Continue Reading

Kerala

കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!