ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മിനി ജോബ് ഫെയര്‍

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ 20ന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെ അഭിമുഖം നടത്തുന്നു.
ഐ.ടി എക്‌സിക്യൂട്ടീവ്, ഫ്‌ളീറ്റ് കോര്‍ഡിനേറ്റര്‍, അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍ മാനേജര്‍ (വര്‍ക്ക്ഫ്രം ഹോം).
യോഗ്യത: ബി.എസ്.സി/ബി-ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം, ബി-ടെക്/ഡിപ്ലോമ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, പ്ലസ്ടു.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന്പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.