പറശ്ശിനിക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Share our post

പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പറശ്ശിനിക്കടവ് പാലത്തിന് സമീപമുള്ള കൾവേർട്ടിനു താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഹാഫ് കൈ ഷർട്ടും കൈലിയുമാണ് ധരിച്ചിരുന്നത്. വിവരമറിഞ്ഞ് ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി. മുകുന്ദൻ, വാർഡ് കൗൺസിലറും സംഭവസ്ഥലത്ത് എത്തി. കൾവേട്ടിന്റെ മുകളിൽ ഇരുന്ന് താഴെ വീണു പോയതാവാം മരണകാരണമെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!