‘സാറെ കൈകൊണ്ട് തൊടരരുത്, സമാധാനം പറയേണ്ടി വരും’; ക്വാറി പ്രവർത്തനം തടഞ്ഞവർക്ക് പോലീസ് മർദനം

Share our post

കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ക്വാറിയിൽ ഖനന അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു. തുടർന്ന്, ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെയാണ് പ്രദേശവാസികളടക്കമുള്ള കർമസമിതി പ്രവർത്തകർ ക്വാറിയിലെ പ്രവർത്തനങ്ങൾ തടഞ്ഞത്. ക്വാറിയുടെ പ്രവർത്തനം മൂലം മേഖലയിൽ ഉരുൾ പൊട്ടൽ ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ക്വാറിയുടെ തൊട്ടടുത്തുള്ള മലയോട് ചേർന്ന് നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും പിന്നാലെ വൻ നാശനഷ്ടവും ആളപായവുമുണ്ടായതായും പ്രവർത്തകർ ആരോപിക്കുന്നു.

പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസിന്റെ നീക്കം സംഘർഷത്തിനിടയാക്കി. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പോലീസ് ഉദ്യോ​ഗസ്ഥൻ മർദിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!