Connect with us

Kannur

ശരണമന്ത്രകാലം; മണ്ഡലകാലത്തിന് തുടക്കം

Published

on

Share our post

കണ്ണൂർ:  മണ്ഡലകാലം തുടങ്ങി. ഇനി ശരണംവിളിയുടെ നാളുകൾ. ഇന്നു മുതൽ ധനു 11 വരെ 41 ദിവസമാണ് മണ്ഡല കാലം. വിശ്വാസികൾ കറുപ്പുടുത്ത്, മുദ്ര ധരിച്ച്, വ്രതമെടുത്ത്, ദേവോപാസനയിൽ അയ്യപ്പഭക്തനായി മാറുന്ന കാലം. ക്ഷേത്രങ്ങളെല്ലാം മണ്ഡല കാലത്തെ വരവേൽക്കാൻ ഒരുങ്ങി. അയ്യപ്പ ക്ഷേത്രങ്ങളിലും അയ്യപ്പൻ ഉപദേവനായ ക്ഷേത്രങ്ങളിലും മണ്ഡല കാലം വിശേഷാൽ പൂജകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മകര വിളക്ക് കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും മറ്റുമുള്ള ഭജന മഠങ്ങളും അടച്ചിട്ടതായിരുന്നു. വൃശ്ചിക സംക്രമത്തോടെ അത്തരം ഭജന മഠങ്ങൾ സജീവമായി.

അയ്യപ്പ ഭക്തർക്കായി ക്ഷേത്രക്കുളങ്ങളെല്ലാം വളരെ നേരത്തേ ക്ഷേത്ര കമ്മിറ്റികൾ ശുചീകരിച്ചിരുന്നു. മണ്ഡലകാലം തുടങ്ങിയതോടെ പൂജാ സ്റ്റോറുകൾക്ക് മുന്നിലും തിരക്ക് തുടങ്ങി. വടക്കൻ കേരളത്തിലെ ശബരി എന്നറിയപ്പെടുന്ന എരമം മുതുകാട്ട് കാവിൽ വൃശ്ചിക മാസത്തിലെ രണ്ടാം ശനി ഏറെ പ്രത്യേകതയുളള ദിവസമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി വലിയ തോതിൽ അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തും.

അയ്യപ്പക്ഷേത്രങ്ങളിൽ മണ്ഡലകാലത്ത് വിശേഷാൽ ചടങ്ങുകൾ നടക്കും.കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിറമാല, ഭജന, കർപ്പൂരാഴി പൂജ, വിശേഷാൽ പൂജകൾ എന്നീ ചടങ്ങുകൾ നടന്നു വരുന്നു. മയ്യിൽ ചെക്യാട്ട് ധർമശാസ്താ ക്ഷേത്രത്തിലും കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിലും മണ്ഡല കാലത്ത് എല്ലാ ദിവസവും ചടങ്ങുകളുണ്ട്.

സേവാഭാരതി സൗകര്യമൊരുക്കും

സേവാ ഭാരതിയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കും. തളിപ്പറമ്പ്, കണ്ണൂർ‌, തലശ്ശേരി എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. ഈ മാസം 23 മുതൽ സഹായ കേന്ദ്രങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്നു സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ അറിയിച്ചു.

ഐ.ആർ.പി.സി ഇത്തവണയില്ല

സി.പി.എം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി നടത്തിവന്നിരുന്ന ഇടത്താവളം ഇത്തവണയില്ല. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയിരുന്ന ഇടത്താവളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തിയിരുന്നത്.

ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്ന ഇടത്താവളത്തിനു പുറമേ ആരോഗ്യ പരിപാലന കേന്ദ്രവും പ്രവർത്തിച്ചിരുന്നു. കേന്ദ്രത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ മരുന്നുകളും നൽകിയിരുന്നു.

ഇത്തവണ ശബരിമല ഇടത്താവളം പ്രവർത്തിക്കില്ലെന്ന് ഐ.ആർ.പി.സി ചെയർമാൻ എം.പ്രകാശൻ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി സൗകര്യം ഒരുക്കുന്നുണ്ട്.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ 

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം  സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023  അഡ്മിഷൻ) എം എ/എം എസ്  സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

എന്റെ കേരളം: ഇന്ന് വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

Published

on

Share our post

കണ്ണൂർ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എം.ഡബ്ല്യു.പി.എസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡി.ഐ.എസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന്‍ കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!