Kerala
കായിക താരങ്ങള്‍ക്ക് തപാല്‍വകുപ്പില്‍ അവസരം; 1899 ഒഴിവുകള്‍

തപാല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1899 ഒഴിവുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ്/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പോസ്റ്റല്‍ അസിസ്റ്റന്റ്-598, സോര്‍ട്ടിങ് അസിസ്റ്റന്റ്-143, പോസ്റ്റ് മാന്‍-585, മെയില്‍ ഗാര്‍ഡ്-3, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-570 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ആകെയുള്ള ഒഴിവ്. കേരള സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്-31, സോര്‍ട്ടിങ് അസിസ്റ്റന്റ്-3, പോസ്റ്റ് മാന്‍-28, മെയില്‍ ഗാര്‍ഡ്-0, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിദ്യാഭ്യാസ യോഗ്യത
പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്: പന്ത്രണ്ടാംക്ലാസ് വിജയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്്, മാഹി എന്നിവിടങ്ങളിലേക്ക് മലയാളം) പത്താംക്ലാസിലോ ഉയര്‍ന്ന ക്ലാസുകളിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ലൈറ്റ് മോട്ടോര്‍/ ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അതേസമയം പ്രാദേശിക ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ യോഗ്യതകള്‍ നേടാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താംക്ലാസ് വിജയം.
പ്രായം: മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18-25 വയസ്സും മറ്റ് തസ്തികകളില്‍ 18-27 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയിലെ ഓരോന്നിലും അഞ്ചുവര്‍ഷം വരെ ഇളവ് അനുവദിക്കും. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് പത്തുവര്‍ഷം വരെ ഇളവുണ്ടായിരിക്കും.
ശമ്പളം: പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ 25,500 – 81,100 രൂപ, പോസ്റ്റ് മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ 21,700- 69,100 രൂപ, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18,000 -56,900 രൂപ.
കായികയോഗ്യത: അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണന. സീനിയര്‍/ ജൂനിയര്‍ തലത്തിലുള്ള ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പ്രതിനിധാനംചെയ്ത് മൂന്നാംസ്ഥാനം വരെ നേടിയവരെയാണ് അടുത്തതായി പരിഗണിക്കുക.
അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് മൂന്നാമത്തെ പരിഗണന. ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് നാലാമത്തെ പരിഗണന. അഞ്ചാമതായി നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ പുരസ്‌കാരം നേടിയവരെ പരിഗണിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലോ അന്തര്‍സര്‍വകലാശാല മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസുകളിലോ പങ്കെടുത്ത് മെഡലൊന്നും നേടാത്തവരെയാണ് അവസാനമായി പരിഗണിക്കുക. വ്യക്തിഗതയിനങ്ങള്‍ക്കും ടീമിനങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒരേ പരിഗണനയാണ് നല്‍കുക.
അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://dopsportsrecruitment.cept.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്