പേരാവൂർ കുടുംബശ്രീ സി.ഡി.എസ് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
സി.ഡി.എസ് ചെയർപേഴ്‌സൺ ശാനി ശശീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, റീന മനോഹരൻ, എം. ശൈലജ, പ്രീതിലത, എം.സി. യോഷ്വ, ഷൈനി മനോജ് എന്നിവർ സംസാരിച്ചു.