ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ അപ്രന്റിസ്: 2022 ഒഴിവുകള്‍

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ: പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1832 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമായാണ് ഒഴിവുകള്‍.
ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക് (ഡീസല്‍), റഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, കാര്‍പ്പെന്റര്‍, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍ (ജനറല്‍), ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, ടര്‍ണര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍ (ജി. ആന്‍ഡ് ഇ.), മെക്കാനിക് ഡീസല്‍ (ഫിറ്റര്‍), എം.എം.ടി.എം., ബ്ലാക്ക് സ്മിത്ത്, ലബോറട്ടറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്/ ഗ്രൈന്‍ഡര്‍, മെക്കാനിക് എം.വി. യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ഡിവിഷന്‍/യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrcecr.gov.in ല്‍ ലഭിക്കും. അവസാന തീയതി: ഡിസംബര്‍ ഒന്‍പത് (വൈകീട്ട് അഞ്ചുമണി).
കൊങ്കണ്‍ റെയില്‍വേയില്‍ 190 അപ്രന്റിസ്
കൊങ്കണ്‍ റെയില്‍വേയില്‍ ഗ്രാജ്വേറ്റ്, ടെക്‌നീഷ്യന്‍ (ഡിപ്ലോമ), അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 190 ഒഴിവുണ്ട്. വിഷയങ്ങളും ഒഴിവും: സിവില്‍ എന്‍ജിനിയറിങ്-30, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്-20, ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്-10, മെക്കാനിക്കല്‍ എന്‍ജിനിയറിങ്-20, ഡിപ്ലോമ (സിവില്‍)-30, ഡിപ്ലോമ (ഇലക്ട്രിക്കല്‍)-20, ഡിപ്ലോമ (ഇലക്ട്രോണിക്‌സ്)-10, ഡിപ്ലോമ (മെക്കാനിക്കല്‍)-30, ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ്-30. യോഗ്യത: എന്‍ജിനിയറിങ്/ ആര്‍ട്സ്/ സയന്‍സ്/ കൊമേഴ്‌സ് ബിരുദം/ ഡിപ്ലോമ. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ പാസായവര്‍ക്കാണ് അവസരം. സ്‌റ്റൈപ്പന്‍ഡ്: ബിരുദധാരികള്‍ക്ക് 9000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 8000 രൂപ. വിശദവിവരങ്ങള്‍ konkanrailway.com ല്‍ ലഭിക്കും. അവസാന തീയതി: ഡിസംബര്‍ 10.