മേനച്ചോടി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ പേപ്പർ പേനകൾ നിർമിച്ചു

Share our post

കോളയാട് : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ കോളയാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി മദർ പി. ടി. എ പ്രസിഡന്റ് സി. സജിതയ്ക്ക് പേപ്പർ പേന നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ വി.കെ ഈസ്സ , പി. ടി. എ പ്രസിഡന്റ് കെ.സുബിൻ, അധ്യാപകരായ സുധി മൈക്കിൾ, എയ്ഞ്ചൽ ബബിത ഫെർണാണ്ടസ്, ആശാമോഹൻ ഐ.വി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!