വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ

ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഗണിതം. അഭിമുഖം ബുധാനാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.
പെരളശ്ശേരി എ. കെ. ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു. പി. എസ്. ടി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം 15-ന് ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ.
ഉളിക്കൽ നുച്യാട് ഗവ. യു. പി സ്കൂളിൽ എൽ. പി. എസ്. ടി. എ അഭിമുഖം 16-ന് രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ.
പാച്ചേനി ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ. അഭിമുഖം 15-ന് രാവിലെ 10 മണിക്ക് നടക്കും.