Connect with us

Kannur

വനിതകൾക്ക് നീന്തൽ പരിശീലനം

Published

on

Share our post

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകാൻ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

20-നകം കുടുംബശ്രീ ജില്ലാ മിഷൻ, ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് കണ്ണൂർ -2 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2702080.


Share our post

Kannur

പി.എം ഇന്റേൺഷിപ്പ്: ഏപ്രിൽ 15 വരെ അപേക്ഷിക്കാം

Published

on

Share our post

കേന്ദ്ര സർക്കാരിന്റെ പി എം ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റൈപ്പൻ്റോടെ ഒരുവർഷമാണ് തൊഴിൽ പരിശീലനം. അഞ്ച് വർഷത്തിന് ഉള്ളിൽ ഒരു കോടി പേർക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതിയാണിത്. PMIS മൊബൈൽ ആപ്പ്, pminternship.mca.gov.in വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസില്ല.


Share our post
Continue Reading

Kannur

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

Published

on

Share our post

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ‌ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.


Share our post
Continue Reading

Kannur

കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!