കേരള ചിക്കന്‍ ഫാം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം തുടങ്ങുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഫാം, അംഗീകൃത ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള കുടുംബശ്രീ അംഗങ്ങള്‍ (വ്യക്തി/ ഗ്രൂപ്പ്) അതത് സി.ഡി.എസ്സില്‍ നവംബര്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം കുടുംബശ്രീ സി.ഡി.എസ്സില്‍ ലഭിക്കും. ഫോണ്‍: 0497 2702080.