അത്ര മധുരമല്ലാത്ത ഷുഗര്‍; ഇന്ന് ലോക പ്രമേഹ ദിനം

Share our post

ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. ഈ സംഖ്യ 2045 ആകുമ്പോഴേക്കും 28.8 ദശലക്ഷം കൂടിയേറി 109.9 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അഥവാ മാറുന്ന അവസ്ഥയാണ് പ്രമേഹം.

പ്രമേഹം വന്നാല്‍

പ്രമേഹം വന്നാല്‍ അത് പൂര്‍ണമായും ഭേദമാകില്ലെങ്കിലും ‘ഡയബെറ്റിസ് റിവേഴ്സല്‍’ ആണ് ചികിത്സാ മേഖലയിലെ പുതിയ ആശയം. ലാന്‍സെറ്റ്-2018-ല്‍ നടത്തിയ പരീക്ഷണങ്ങള്‍ അനുസരിച്ച് അഞ്ചു വര്‍ഷംവരെ പ്രമേഹരോഗം ഉണ്ടായിരുന്നവര്‍ക്ക് ജീവിതശൈലീ ക്രമീകരണങ്ങളിലൂടെ പ്രമേഹരോഗം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മരുന്നുകള്‍, ഇന്‍സുലിന്‍ കുത്തിവെപ്പ്, ഇന്‍സുലിന്‍ പമ്പുകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാം.

പ്രമേഹദിനം

നവംബര്‍ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുന്ന വേളയില്‍, പ്രമേഹത്തിന്റെ വര്‍ധിച്ചുവരുന്ന വ്യാപനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും പ്രതിരോധത്തിന്റെയും വിപുലമായ ചികിത്സയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണങ്ങളും’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. ടൈപ് -2 പ്രമേഹത്തെയും അനുബന്ധ സങ്കീര്‍ണതകളെയും പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!