പേരാവൂർ താലൂക്കാസ്പത്രിയിൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങ് സംവിധാനം ആരംഭിക്കുന്നു

പേരാവൂർ: താലൂക്കാസ്പത്രിയിൽ സ്‌കാനിങ്ങ് സംവിധാനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങാണ് തുടങ്ങുന്നത്. പിന്നീട് എം.ആർ.ഐ, സി.ടി സ്‌കാനിങ്ങും ആരംഭിക്കും. അൾട്രാ സൗണ്ട് സ്‌കാനിങ്ങിനുള്ള മെഷീനുകൾ മാസങ്ങൾക്ക് മുൻപ് തന്നെ ആസ്പത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ സ്‌കാനിങ്ങ് ചെയ്യാനുള്ള വിദഗ്ധനെ നിയമിച്ചിരുന്നില്ല. ജോലി ക്രമീകരണ വ്യവസ്ഥയിൽ റേഡിയോളജിസ്റ്റ് ഡോ. പി. ഹരീഷിനെയാണ് ആഴ്ചയിൽ മൂന്ന് ദിവസം പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് നിയമിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പേരാവൂർ താലൂക്കാസ്പത്രിയിൽ സ്‌കാനിങ്ങ് സേവനം ലഭിക്കുക. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.പി. ജീജ ഉത്തരവിറക്കി.