ആലക്കോടിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മറ്റ് കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായും പൊലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.