സി​.പി​.എം നേ​താ​വ് ബ​സു​ദേ​വ് ആ​ചാ​ര്യ അ​ന്ത​രി​ച്ചു

Share our post

കോ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന സി.​പി.​എം നേ​താ​വും മു​ന്‍ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ ബ​സു​ദേ​വ് ആ​ചാ​ര്യ(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1980 മു​ത​ല്‍ 2009 വ​രെ ബാ​ങ്കു​ര​യി​ല്‍ നി​ന്ന് ഒ​മ്പ​ത് ത​വ​ണ എം​.പി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 15-ാം ലോ​ക്‌​സ​ഭ​യി​ല്‍ സി​.പി​.എ​മ്മി​ന്‍റെ പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി നേ​താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചു. റെ​യി​ല്‍​വേ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു ബ​സു​ദേ​വ്.

1942 ജൂ​ണ്‍11ന് ​പ​ശ്ചി​മ ബം​ഗാ​ളി​ലെ പു​രു​ലി​യ ജി​ല്ല​യി​ലെ ബെ​റോ​യി​ല്‍ ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യി​ട്ടാ​യിരുന്നു രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!