സഹകരണ ബാങ്ക് മാനേജർ തൂങ്ങിമരിച്ച നിലയിൽ

നെടുങ്കണ്ടം(ഇടുക്കി): സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയ ശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു.
വീട്ടിലെത്തിയ ആളെ കാണാത്തിനെ തുടർന്ന് ഭാര്യ നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രമ സുകുമാരന്റെയും കെ.എസ്എസ്പി.യു ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്റെയും മകനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)