കണ്ണൂര്‍ വിമാനത്താവള സൗകര്യങ്ങൾ മെച്ചപ്പെട്ടത്: പാര്‍ലമെന്ററി സമിതി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്മാന് വി വിജയസായ് റെഡ്ഡി പറഞ്ഞു.
വിമാനത്താവളത്തിയത്.വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി, കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പോയന്റ് ഓഫ് കോള്‍ ഉൾപ്പെടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിവിധ ആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ഉചിതമായ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ നല്‍കിയിരുന്നു.
ഗോവയിലെ വിമാനത്താവളത്തില്‍ വിദേശ സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയത് വ്യത്യസ്തമായ പശ്ചാത്തലത്തിലാണെന്ന് വിജയസായ് റെഡ്ഡി പറഞ്ഞു. എം.പിമാരായ കെ. മുരളീധരന്, എ.എ. റഹീം, രാഹുല്‍ കസ്വാന്, ഛെഡി പാസ്വാന്, തിറത്ത് സിങ് റാവത്ത്, രാജീവ് പ്രതാപ് റൂഡി, സുനില്‍ബാബു റാവു മെന്തെ, കാംലേഷ് പാസ്വാന്, രാംദാസ് ചന്ദ്രഭഞ്ജി തദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. കിയാല്‍ എം.ഡി സി. ദിനേശ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘത്തെ സ്വീകരിച്ചത്.