സംസ്ഥാനത്ത് ഒരു മാസത്തെ പെ​ൻ​ഷ​ന് 900 കോടി അനുവദിച്ചു

Share our post

തിരുവനന്തപുരം : ഒരു മാസത്തെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച മുതൽ പെ​ൻ​ഷ​ൻ വിതരണം ആരംഭിക്കും.

1600 രൂപ വീതം 60 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വിതരണത്തിൽ മൂന്ന്​ മാ​സത്തെ കു​ടി​ശ്ശി​ക​യാണുള്ള​ത്​.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനകേരള സദസ് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഒരു മാസത്തെ പെൻഷൻ നൽകുന്നത്. നാലു മാസത്തെ പെൻഷൻ കു​ടി​ശ്ശി​കയുള്ളപ്പോൾ ഒരു തവണ എങ്കിലും വിതരണം ചെയ്യാതെ ജനങ്ങളെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!