രജിത് റാം സ്മാരക പത്രപ്രവർത്തക അവാർഡ് കെ. മധുവിന്

Share our post

കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റിലെ സീനിയർ സബ് എഡിറ്റര്‍ കെ മധു അര്‍ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂർ പ്രസ്‌ക്ലബും രജിത് റാം സുഹൃദ് സംഘവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. മലപ്പുറം എഡിഷനിൽ മാതൃഭൂമി ദിനപത്രത്തില്‍ 2022 നവമ്പർ 15 ന് പ്രസിദ്ധീകരിച്ച’ പേജാണ് അവാര്‍ഡിന് അര്‍ഹമായത്. മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ് ബാബു, കേരള കൗമുദി റിട്ട. ന്യൂസ് എഡിറ്റർ സി.പി സുരേന്ദ്രൻ , ആർട്ടിസ്റ്റ് സെൽവൻ മേലൂർ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ കെ മധു ഇപ്പോൾ മാതൃഭൂമിയുടെ മലപ്പുറം യൂണിറ്റിൽ സീനിയർ സബ് എഡിറ്ററാണ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി.
ഭാര്യ: സീന മക്കൾ: ശ്രേയ ലക്ഷ്മി, ദേവ്ന

വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ , സെക്രട്ടറി കെ വിജേഷ് , രജിത് റാം സുഹൃത് സംഘം കൺവീനർ വിനോയ് മാത്യു എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!