വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയ്യാറായി: ഇനി അധ്യാപകർക്ക് പരിശീലനം

Share our post

സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്.

ഇതിന്റെ അടുത്ത ഘട്ടമായി സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകും. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് പരിശീലനം നൽകുക. ഒരു വർഷത്തിനുള്ളിൽ 7000 അധ്യാപകർക്ക് പരിശീലനം നൽകനാണ് ശ്രമം. അപകടങ്ങൾ ഏറുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ഇത്തരത്തിൽ പുസ്തകം ഉണ്ടെങ്കിലും പത്തുവരെയുള്ള ക്ലാസുകളിൽ പാഠപുസ്തകം ഇല്ല. റോഡ് സുരക്ഷയിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനമാണ് നൽകുക. ബാച്ചിലെ അധ്യാപകർ പിന്നീട് സ്കൂളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!