ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യ കശാപ്പ് അവസാനിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.
വിളക്കുന്തറ മൈതാനിക്ക് സമീപത്ത് (പ്രഭാത് ജങ്ഷൻ) നിന്ന് വൈകുന്നേരം നാലിന് റാലി ആരംഭിക്കും. പൊതുസമ്മേളനം ടൗൺ സ്ക്വയറിൽ വൈകുന്നേരം 6.30ന് മുസ്ലിം ലീഗ് ദേശീയ
ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം .പി ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ അധ്യക്ഷനാകും. മേയർ ടി.ഒ മോഹനൻ മുഖ്യാതിഥിയാകും.
അബ്ദുറഹിമാൻ കല്ലായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ മടവൂർ, ഡോ. ആർ. യൂസഫ്, റഫീഖ് അണിയാരം, അബ്ദുൾ ലത്തീഫ് കുരുമ്പുലാക്കൽ, ശിഹാബ് എടക്കര, ഡോ. എ.എ ബഷീർ, ബി.ടി കുഞ്ഞു സംസാരിക്കും