നവകേരള സദസ്സിനായി വിപുലമായ പ്രചാരണ പരിപാടികള്‍

നവകേരളത്തിനായി ഒത്തുചേരാം, സംവദിക്കാം എന്ന ആശയവുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിനായി കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. നവംബര്‍ 20, 21, 22 തീയതികളിലായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടിക്കായി മണ്ഡലം തലം മുതല്‍ ബൂത്ത് തലം വരെ സംഘാടകസമിതികള്‍ രൂപീകരിച്ച് വൈവിധ്യമാര്‍ന്ന പ്രചാരണ-അനുബന്ധ പരിപാടികള്‍ തുടങ്ങി.
നവകേരള നിര്‍മിതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം കൈവരിച്ച മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും ഭാവി വികസത്തിന് സമൂഹത്തിന്റെ ചിന്താഗതികളും കാഴ്ചപ്പാടും അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് നവകേരള സദസ്സുകള്‍. നവംബര്‍ 18ന് മഞ്ചേശ്വരത്ത് നിന്ന് ആംഭിക്കും. നവംബര്‍ 20, 21, 22 തീയതികളിലാണ് ജില്ലയില്‍ നവകേരള സദസ്സുകള്‍ ചേരുക.
20ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ നവകേരളസദസ്സ്. ഉച്ചയ്ക്ക് 2 മണി: മാടായി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, വൈകീട്ട് 3.30-തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനം, വൈകിട്ട് 5 മണി-ശ്രീകണ്ഠപുരം (ബസ്റ്റാന്റ് പരിസരം).
നവംബര്‍ 21-രാവിലെ 10 മണി: ചിറക്കല്‍ മന്ന ഗ്രൗണ്ട്,ഉച്ചയ്ക്ക് 2 മണി: കണ്ണൂര്‍ കലക്ടറേറ്റ് ഗ്രൗണ്ട്, വൈകിട്ട് 3.30: പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം, വൈകിട്ട് 5 മണി: തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം.
നവംബര്‍ 22-രാവിലെ 10 മണി: പാനൂര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, ഉച്ചയ്ക്ക് 2 മണി: മട്ടന്നൂര്‍ വിമാനത്താവളം ഒന്നാം ഗേറ്റ് പരിസരം, വൈകിട്ട് 3.30: ഇരിട്ടി പയഞ്ചേരി മുക്ക് എന്നിങ്ങനെയാണ് സദസ്സുകള്‍ നടത്തുക. തുടര്‍ന്ന് മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകും.
നവകേരള സദസ്സിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങളും സംഘാടകസമിതികളുടെ ആഭിമുഖ്യത്തില്‍ അനുബന്ധ പരിപാടികളും സജീവമായി നടക്കുകയാണ്. വിവിധ മണ്ഡലങ്ങളില്‍ വിളംബര ജാഥ, നവകേരള ദീപം തെളിയിക്കല്‍, നൈറ്റ് വാക്ക്, മെഡിക്കല്‍ ക്യാമ്പുകള്‍, ഇസ്റ്റാലേഷന്‍ സ്ഥാപിക്കല്‍, ഗ്രന്ഥശാല ഭാരവാഹി യോഗം, സംരംഭക സംഗമം തുടങ്ങിയവ നടന്നു. പോസ്റ്റര്‍ പ്രചാരണങ്ങളും, സോഷ്യല്‍ മീഡിയ പ്രചാരണവും പുരോഗമിക്കുകയാണ്. മണ്ഡല തല സംഘാടക സമിതികളുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍, നവകേരള ആരോഗ്യ സദസ്സുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് തലത്തിലും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുമായി പുരോഗമിക്കുന്നത്. മാസ് യോഗ, ഫ്‌ളാഷ് മോബ്, മ്യൂസിക് ബാന്റ്, മെഡിക്കല്‍ ക്യാമ്പ്, ക്വിസ്, ഫുട്‌ബോള്‍, കലാ സായാഹ്നം, വിദ്യാര്‍ഥികളുടെ റോളര്‍ സ്‌ക്റ്റിങ്, നവകേരള വോളി, മിനി മാരത്തോണ്‍, സെമിനാര്‍, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ വിവിധയിടങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായി നല്‍കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് നവകേരള സദസ്സിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ ലക്ഷ്യമിടുന്നത്.