അണ്ടർ 19 ചെസ് ടൂർണമെന്റ് ഞായറാഴ്ച

Share our post

കണ്ണൂർ: സർക്കാർ സംഘടിപ്പിക്കുന്ന കേരള ക്യൂബ ഇന്റർനാഷണൽചെസ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാജില്ലകളിലും കർട്ടൻ റെയ്‌സർ ടൂർണമെന്റുകൾ നടത്തുന്നു. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കും.മൂന്നു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം.

വിജയികൾക്ക് ആർ. ബി.രമേഷ്, വി. ശരവണൻ എന്നീ കോച്ചുമാരുടെ സൗജന്യകോച്ചിംഗ് ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനൊപ്പം പ്രഗ്നാനന്ദ, നിഹാൽ സരിൻ എന്നീസൂപ്പർ ഗ്രാൻഡ് മാസ്റ്റേഴ്സ്സുമായി സൈമൾ ചെസ് കളിക്കാനുമവസരം .ജില്ലയിലെ സെലക്ഷൻ ടൂർണമെന്റ് 12ന് ധർമടം കൊറോണേഷൻ ബേസിക് യു.പി.സ്‌കൂളിൽ.രജിസ്‌ട്രേഷൻ11ന് അഞ്ച് മണി വരെ.ഫോൺ: 9846879986, 9605001010.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!