കൊട്ടിയൂർ നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

കൊട്ടിയൂർ: നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ദേവസ്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കയറ്റത്തിൽ വെച്ച് ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.