ക​ള്ള​ക്ക​ട​ത്തു സ്വ​ർ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം; ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

Share our post

കണ്ണൂർ : ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഡി.​ആ​ർ​.ഐ പി​ടി​കൂ​ടി​യ ക​ള്ള​ക്ക​ട​ത്തു സ്വ​ർ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ലെ ഒ​രു സൂ​പ്ര​ണ്ടി​നെ​യും ഒ​രു ഇ​ൻ​സ്പെ​ക്ട​റെ​യു​മാ​ണു തി​രു​വ​ന​ന്ത​പു​രം ജി​.എ​സ്ടി ക​മ്മീ​ഷ​ണ​റേ​റ്റി​ലേ​ക്കു മാ​റ്റി​യ​ത്.ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ഇ​രു​വ​രെ​യും ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലും നി​യ​മി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!