ദീപാവലി സ്പെഷ്യൽ വന്ദേഭാരത് ഓടുന്നത് ചെന്നൈ-ബെംഗളൂരു-കോട്ടയം റൂട്ടിൽ

Share our post

കണ്ണൂർ: ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ ഓടുമെന്ന് ആദ്യം പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റി. എറണാകുളത്തിന് പകരം കോട്ടയത്തേക്കാണ് സർവീസ്. ചെന്നൈ-ബെംഗളൂരു-കോട്ടയം റൂട്ടിലാണ് സർവീസ് നടത്തുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട്‌ കോച്ചുള്ള അധിക(സ്പെയർ) വണ്ടി ഉപയോഗിച്ചാണ് വന്ദേഭാരത് സ്പെഷ്യൽ സർവീസ് നടത്തുന്നത്. ആദ്യം പ്രഖ്യാപിച്ച ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടാണ് റദ്ദാക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് 5.40-ന് ചെന്നൈയിൽനിന്ന് പുറപ്പെടും. രാത്രി 9.30-ഓടെ ബെംഗളൂരുവിൽ (കന്റോൺമെന്റ്) എത്തും. അവിടെനിന്ന് രാത്രി 10.15-ന് കോട്ടയത്തേക്ക്. ശനിയാഴ്ച രാവിലെ 10-ന്‌ കോട്ടയത്തെത്തും. ഞായറാഴ്ച രാവിലെ 11.30-ന് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന വണ്ടി 11-ന് ചെന്നൈയിലേക്ക് പുറപ്പെടും. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ചെന്നൈയിലെത്തും. ഒരു ഷട്ടിൽ സർവീസ്‌ മാത്രമാണ് ഇപ്പോൾ പരിഗണിച്ചിട്ടുള്ളത്. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!