ദേശീയ ഗെയിംസിൽ പഴശിരാജ കളരി അക്കാദമിക്ക് നാല് മെഡലുകൾ

കാക്കയങ്ങാട് : ദേശീയ ഗെയിംസിൽ പഴശിരാജ കളരി അക്കാദമിക്ക് നാല് മെഡലുകൾ. പങ്കെടുത്ത നാലുപേരിൽ മൂന്ന് പേർ സ്വർണവും ഒരാൾ വെങ്കലവും നേടി. അനശ്വര മുരളീധരൻ, വിസ്മയ വിജയൻ, കീർത്തന കൃഷ്ണ എന്നിവരാണ് സ്വർണ്ണ മെഡലുകൾ നേടിയത്. അനുശ്രീ (കർണാടക സംസ്ഥാനത്തിന് വേണ്ടി) വെങ്കലവും നേടി. പി.ഇ. ശ്രീജയൻ ഗുരുക്കളാണ് പരിശീലകൻ.