നൂതന കോഴ്സുകളുമായി കണ്ണൂർ സർവകലാശാല

കണ്ണൂർ: വിവര സാങ്കേതിക മേഖലയിലെ ജോലി സാധ്യതകൾ മുന്നിൽക്കണ്ട് കണ്ണൂർ സർവകലാശാല ഐ.ടി പഠന വകുപ്പ് ആരംഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നവംബർ പത്തിന് രാവിലെ 10ന് എത്തണം. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർഥികളെ പര്യാപ്തമാക്കുമെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.
മെഷീൻ ലേണിങ്, ഡീപ് ലേണിങ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ടൈം സീരീസ് അനാലിസിസ് എന്നിവയിൽ മെച്ചപ്പെട്ട പരിശീലനം വിദ്യാർഥികൾക്ക് നൽകുന്നതിനായി വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കോഴ്സ് നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, ഡാറ്റ എൻജിനീയർ തുടങ്ങിയ മേഖലകളിൽ തൊഴിൽ അവസരങ്ങളുണ്ട്. ഫോൺ: 9544243052.