Connect with us

India

നോട്ട് നിരോധനത്തിന് ഏഴു വർഷം; യു.പി.ഐ വന്നിട്ടും കറൻസി തന്നെ രാജാവ്

Published

on

Share our post

2016 നവംബർ 8…അന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ട്പിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യു.പി.ഐ അവതരിപ്പിച്ചു. അന്ന് മുതൽ യു.പി.ഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യു.പി.ഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യു.പി.ഐ ഇടപാടുകളുടെ എണ്ണം 1,140 കോടിയാണ്. 17.6 ലക്ഷം കോടി രൂപയുടെ പണമിടപാടാണ് രാജ്യത്ത് നടന്നത്. മറുവശത്ത്, രാജ്യത്തെ കറൻസി സർക്കുലേഷനും ഗണ്യമായി വർധിച്ചു. 2016 ൽ 17 ലക്ഷം കോടിയുടെ കറൻസി സർക്കുലേഷനാണ് നടന്നതെങ്കിൽ 2023 ഒക്ടോബറിലെത്തുമ്പോൾ അത് 33 ലക്ഷം കോടിയായാണ് വർധിച്ചത്.

ലോക്കൽ സർക്കിൾസ് എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയിലെ 363 ജില്ലകളിൽ നിന്നായി 44,000 പേരിൽ നടത്തിയ സർവേയിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടെ വസ്തുവകകൾ വാങ്ങിയ 76% പേരും കറൻസിയിടപാടാണ് നടത്തിയത്.

10,861 പേരിൽ 15% പേരും പറഞ്ഞത് പകുതിയിലേറെ പണമിടപാടുകളും നോട്ട് നൽകിയാണ് നടത്തിയതെന്നാണ്. 18% പേർ പറഞ്ഞത് നോട്ട് നൽകി നടത്തിയ ഇടപാട് 30 മുതൽ 50 ശതമാനത്തിന് മധ്യേ വരുമെന്നും , 15 % പേർ പറഞ്ഞത് 10% ഇടപാടുകൾക്കാണ് കറൻസി ഉപയോഗിച്ചതെന്നുമാണ്. 24% പേർക്ക് കറൻസി കൈയിൽ വയ്ക്കാതെ തന്നെ പണമിടപാട് നടത്താൻ സാധിച്ചു.

വസ്തു വാങ്ങുമ്പോഴുള്ള പണമിടപാടുകളുടെ കാര്യത്തിൽ കറൻസി നൽകുന്നത് വർധിച്ചുവെന്നാണ് കണക്കുൾ പറയുന്നത്. 2021 ൽ 30% പേരും കറൻസി കൈമാറാതെ പണമിടപാട് നടത്തിയെങ്കിൽ ഈ വർഷം ്ത് 24% ലേക്ക് താഴ്ന്നിട്ടുണ്ട്.

സർവേയിൽ പങ്കെടുത്ത 24% പേരും വീട്ടാവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നത് ലിക്വിഡ് മണി നൽകിയാണെന്ന് വ്യക്തമാക്കി. 11,189 പേരിൽ 15% പേർ മാത്രമാണ് കറൻസി രൂപത്തിൽ പണമിടപാട് നടത്താറില്ലെന്ന് പറഞ്ഞത്.

2021 ൽ 11% പേരാണ് കറൻസി നൽകി പണമിടപാട് നടത്താറില്ലെന്ന് സർവേയിൽ പറഞ്ഞതെങ്കിൽ ഇത്തവണ അത് 15% ആയി ഉയർന്നു.

കഴിഞ്ഞ 12 മാസത്തിനിടെ, കറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ 82 ശതമാനം പേരും പറഞ്ഞത് പലചരക്ക് വാങ്ങാനും, പുറത്ത് പോയി ഭക്ഷണം കഴിക്കാനും, ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാനും മറ്റുമാണ് കറൻസി ഉപയോഗിച്ചതെന്നാണ്. 7% പേർ പറഞ്ഞത് വസ്തുവകകൾ, ആഭരണം, വാഹനം എന്നിവ വാങ്ങാനായി കറൻസി ഉപയോഗിച്ചുവെന്നാണ്. 4% പേർ സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് എന്നിവ വാങ്ങാനും നോട്ട് ഉപയോഗിച്ചു.


Share our post

India

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ആറ് വിമാനത്താവളങ്ങളിൽ നിന്ന് വിമാന സർവീസില്ല

Published

on

Share our post

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. അതേസമയം ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡി​ഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ വഴിതിരിച്ചുവിട്ടു.


Share our post
Continue Reading

India

അതിർത്തിയിൽ വെടിവെപ്പ് തുടരുന്നു, പൂഞ്ചിൽ പാക് ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Published

on

Share our post

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ കനത്ത വെടിവയ്പ്പ്. അതിർത്തി ജില്ലയായ പൂഞ്ചിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പൂഞ്ച് ജില്ലയിലാണ് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.

ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീരിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമേറിലും അമൃതസറിലും സ്കൂളുകളും കോളേജുകളും അടച്ചു. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി അറിയിച്ചു.

വിനോദസഞ്ചാരികളായ 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.


Share our post
Continue Reading

India

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സോഫിയ ഖുറേശിയും വ്യോമികാ സിങും

Published

on

Share our post

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പകരമായി പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറൈശിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും. ഇന്ന് രാവിലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത ഇരുവരും സൈനിക നടപടിയുടെ വിവരങ്ങള്‍ പങ്കുവച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കോപ്‌സ് ഓഫ് സിഗ്നല്‍സിലെ ഉദ്യോഗസ്ഥയാണ് ഗുജറാത്തിലെ വഡോദര സ്വദേശിയായ സോഫിയ ഖുറൈശി. 2016 മാര്‍ച്ചില്‍ പൂനെയില്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ നടത്തിയ സൈനികപരിശീലനത്തിന് ഇവര്‍ നേതൃത്വം നല്‍കി. ജപ്പാന്‍, ചൈന, റഷ്യ, യുഎസ്, സൗത്ത് കൊറിയ, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ തുടങ്ങിയ 18 രാജ്യങ്ങളാണ് ഈ ഓപറേഷനില്‍ പങ്കെടുത്തത്. സമാധാന നടപടികള്‍, കുഴിബോംബ് നിര്‍മാര്‍ജനം എന്നിവയിലും പങ്കുവഹിച്ചു.

2006ല്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ നിരീക്ഷണ ചുമതല വഹിച്ചു. സോഫിയ ഖുറൈശിയുടെ പിതാമഹന്‍ സൈനികനായിരുന്നു. സോഫിയ വിവാഹം കഴിച്ചത് മേജര്‍ താജുദ്ദീന്‍ ഖുറൈശിയെയാണ്.ഇന്ത്യന്‍ വായുസേനയില്‍ വ്യോമിക സിങിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അവരെ പങ്കെടുപ്പിച്ച നടപടി. മകളെ വായുസേനയില്‍ ചേര്‍ക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് വ്യോമിക എന്ന പേര് നല്‍കിയത്. എഞ്ചിനീയറിങ് പഠിച്ച വ്യോമിക എന്‍സിസിയിലും ഉണ്ടായിരുന്നു. 2019ല്‍ വായുസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. ചേതക്ക്, ചീറ്റ തുടങ്ങിയ ഹെലികോപറ്ററുകള്‍ അവര്‍ ജമ്മുവിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പറത്തി.


Share our post
Continue Reading

Trending

error: Content is protected !!