കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും

Share our post

കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഇനി ഈ നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

കെ.എസ്.ഇ.ബിയുടെ പുതിയ വെബ്സൈറ്റ് ആയ kseb.in മുൻപുള്ള സൈറ്റിനെക്കാൾ സുതാര്യവും വേഗതയുള്ളതുമാകും. കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ ജനങ്ങൾക്ക് മുന്നിലെത്തുന്ന തരത്തിലാണ് പുതിയ സൈഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എത്ര സന്ദേശങ്ങളും വിളികളുമെത്തിയാലും ഹാങ് ആവുകയോ ബിസിയാവുകയോ ചെയ്യാത്ത തരത്തിലാണ് പുതിയ സൈറ്റെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!