ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം: രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്

ഇരിട്ടി: ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരത്തിന് രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്. കണ്ണൂർ ജില്ല അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് മത്സരം നടക്കുക. “വരയോളം” എന്ന പേരിൽ നടത്തുന്ന ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നത് ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ”നെല്ലിക്ക’ യാണ്.
നവംബർ 11 ന് നടക്കുന്ന മൽസരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വാട്ടർ കളറാണ് ചിത്രരചനയ്ക്കുള്ള മാനദണ്ഡം. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. നവംബർ 19 ന് ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം ‘താലന്ത്’ ന്റെ പ്രകാശന ചടങ്ങ് നടക്കുന്ന തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ചാണ് വിജയികൾക്ക് ക്യാഷ് അവാർഡ് നല്കുക.
പ്രശസ്ത എഴുത്തുകാരി ഹണി ഭാസ്കരൻ രചിച്ച ‘താലന്ത്’ നവംബർ 5 ന് ഷാർജ പുസ്തകമേളയിൽ പുറത്തിറങ്ങി.പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശന ചടങ്ങാണ് നവംബർ 19 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടക്കുന്നത്. ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 8075779406 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. ഇന്ന് റെജിസ്ട്രേഷൻ അവസാനിക്കും.