തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി കേരളം​​​​​​​

Share our post

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 99.5 ശതമാനമാണ് കേരളം പൂര്‍ത്തിയാക്കിയത്.
രണ്ടാം സ്ഥാനത്ത് ഒഡിഷ(64.8%)യും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്(62.6%).

നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതിയുള്ളത്.പഞ്ചായത്തുകള്‍ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകളില്‍ ഓഡിറ്റ് ചെയ്യണമെന്നാണ് കേന്ദ്ര വ്യവസ്ഥ. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തുന്ന ഏക സംസ്ഥാനവും കേരളമാണ്.

സംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ നാലും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തിലുമാണ് ഇനി ഓഡിറ്റ് ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ സംസ്ഥാനവും കേരളമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!