സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ബുധനാഴ്ച തുടങ്ങും

കളമശ്ശേരി: 24-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കളമശ്ശേരിയിൽ വ്യാഴാഴ്ച തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി കളമശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ബുദ്ധി, കാഴ്ച, കേൾവി പരിമിതികളുള്ള 1600ഓളം കുട്ടികൾ എട്ട് വേദികളിലായി മാറ്റുരക്കും.
വ്യാഴാഴ്ച രാവിലെ 9.15ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ആദ്യ ദിവസം ബുദ്ധിപരിമിതിയുള്ള കുട്ടികളുടെയും 10, 11 തീയ തികളിൽ കാഴ്ച-കേൾവി പരിമിതിയുള്ളവരുടെയും മത്സരങ്ങൾ നടത്തും. മേളയുടെ നടത്തിപ്പി ന് 15 സബ് കമ്മിറ്റികൾ രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ എം.കെ. ഷൈൻമോൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി.എ. അസൈനാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സുബൈർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.