അന്താരാഷ്ട്ര സ്വർണ്ണ മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റിക്ക് സ്വീകരണം നാളെ

കോളയാട് : ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണ്ണം ,വെള്ളി, വെങ്കലം മെഡലുകൾ നേടിയ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി രഞ്ജിത്ത് മാക്കുറ്റിക്ക് ബുധനാഴ്ച കോളയാട്ട് സ്വീകരണം നൽകും.
സ്‌കൂൾ പി.ടി.എയും പൂർവ വിദ്യാർത്ഥി സംഘടനയായ കോർണേലിയൻസും സ്‌കൂളിൽ ഒരുക്കുന്ന സ്വീകരണ ചടങ്ങ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിക്കും.