11 തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

Share our post

തിരുവനന്തപുരം: 11 തസ്തികയിലേക്ക് ചുരുക്കപ്പട്ടികയും ഒരു തസ്തികയിലേക്ക് സാദ്ധ്യതാപട്ടികയും പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്‌.സി യോഗം തീരുമാനിച്ചു.

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 382/2022, 383/2022), കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 386/2022, 387/2022), കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സർവേയ്സ് ആൻഡ് അനാലിസിസ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 392/2022, 393/2022), കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്‌മെന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 366/2022, 367/2022), ഭൂജല വകുപ്പിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 390/2021), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) – തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 534/2022), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം – രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 748/2022), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 – നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 745/2022), കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ഫയർമാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 71/2021), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ അഗ്രികൾച്ചർ മെഷീനറി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 506/2022), കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സോഷ്യൽ സയൻസ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 395/2022) തസ്തികയിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.

കൂടാതെ ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3/ഓവർസീയർ ഗ്രേഡ് 3 (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 151/2022) എന്ന തസ്തികയിലേക്ക് സാദ്ധ്യത പട്ടികയും പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!