Kerala
ഉലകനായകന് 69, പിറന്നാളാശംസകളുമായി ചലച്ചിത്ര-സാംസ്കാരികലോകം

സിനിമാ സ്നേഹികളെ സംബന്ധിച്ചിടത്തോളം കമൽഹാസൻ വെറും ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരമാണ്. സിനിമയിൽ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. മക്കൾ നീതി മയ്യവുമായി രാഷ്ട്രീയത്തിലും പുത്തൻ ചിത്രങ്ങളുമായി സിനിമയിലും സജീവമായി നിൽക്കുകയാണ്. ചൊവ്വാഴ്ച 69-ാം പിറന്നാൾ ആഘോഷിക്കുന്ന സകലകലാ വല്ലഭന് ജന്മദിനാശംസകൾ നേരുകയാണ് ചലച്ചിത്ര-സാംസ്കാരികലോകം.
നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസനെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും പിണറായി പറഞ്ഞു.
പിറന്നാളാശംസകൾ കമൽ സർ എന്നാണ് മമ്മൂട്ടി ട്വീറ്റ് ചെയ്തത്
തങ്ങളെല്ലാവരും ആരാധിച്ചുകൊണ്ട് വളർന്ന നടനും ഇതിഹാസവും മാതൃകയുമാണ് കമൽഹാസനെന്ന് നടൻ പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള സൗഭാഗ്യമുണ്ടായെന്നും പ്രഭാസ് പോസ്റ്റ് ചെയ്തു.
കമൽഹാസന് മുൻകൂറായി പിറന്നാളാശംസകൾ നേർന്ന് സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തി. വിക്രം 2-ന്റെ ലോകത്തേക്ക് നിങ്ങളെ എല്ലാവരേയും കാത്തിരിക്കുന്നുവെന്നും ലോകേഷ് ട്വീറ്റ് ചെയ്തു.
നിങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും ആരാധിക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല എന്നാണ് നടി ഖുശ്ബു ട്വീറ്റ് ചെയ്തത്. മൈക്കൽ മദൻ കാമ രാജൻ, വെട്രി വിഴാ, സിങ്കാരവേലൻ എന്നീചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും പിതാവിന് പിറന്നാളാശംസകളുമായെത്തി. ഏത് പെൺകുട്ടിക്കും ആവശ്യപ്പെടാവുന്ന പിതാവും സുഹൃത്തുമാണ് നിങ്ങൾ എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ശ്രുതി പറയുന്നത്. നിങ്ങൾ എന്റെ ജീവിതം പ്രചോദനം കൊണ്ട് നിറയ്ക്കുന്നു.
നിങ്ങൾക്ക് എക്കാലത്തെയും മികച്ച ഒരു വർഷവും, നിരവധി നിരവധി വർഷങ്ങൾ നിങ്ങളുടെ അപൂർവ, ഉജ്ജ്വലമായ മാജിക് ഞങ്ങളുമായി പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ, നിങ്ങൾ ശരിക്കും എല്ലാ കാര്യങ്ങളുടെയും OG റോക്ക് സ്റ്റാർ ആണ്”. ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ചെന്നൈയിൽ ഒരു പാർട്ടി കമൽഹാസൻ സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധിപേർ ആഘോഷത്തിനെത്തിയിരുന്നു. സൂര്യ, പാർത്ഥിപൻ, ആമിർ ഖാൻ, ഛായാഗ്രാഹകൻ രവി.കെ. ചന്ദ്രൻ തുടങ്ങിയവർ അതിഥികളായെത്തിയവരിൽ ചിലരാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, നാഗ് അശ്വിൻ ഒരുക്കുന്ന കൽക്കി എന്നിവയാണ് കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Kerala
കടൽ മണൽ ഖനനം; 27 ന് ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ


തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താലിന് ലത്തീൻ സഭയുടെ ഐക്യദാർഢ്യം. ഈ മാസം 27നാണ് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹർത്താലിൽ ലത്തീൻ സഭയും പങ്കുചേരും. ആകാശവും ഭൂമിയും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത തോമസ് ജെ.നെറ്റോ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണം എന്നും മെത്രാപോലീത്ത ആഹ്വാനം ചെയ്തു.
Kerala
‘മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര’; മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോയില്‍ സ്റ്റിക്കർ പതിക്കണം


കൊല്ലം: ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ (യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍) പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറിന്റെ സര്‍ക്കുലര്‍. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി പതിവായി സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം.മോട്ടോര്‍ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്രസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ്‌സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശമുണ്ട്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം.
അല്ലെങ്കില്‍ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതി വയ്ക്കണം.ഓട്ടോയാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കല്‍ സംബന്ധിച്ച പരാതികള്‍ ചില ഇടങ്ങളില്‍ വര്‍ധിക്കുന്നതിനാല്‍ ദുബായിയില്‍ സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളില്‍ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കര്‍ സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു കെ.പി മത്ത്യാസിന്റെ നിര്‍ദ്ദേശം.കഴിഞ്ഞ 24- ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്‌നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്‌സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും.
ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.
Kerala
പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം


പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ഭക്ഷണം ഓർഡർ ചെയ്യുന്നതോ സൂപ്പർമാർക്കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതെല്ലാം പ്ലാസ്റ്റിക്ക് കവറിലാണ്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു.പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കുടൽ ബയോമിലെ മാറ്റങ്ങൾ മൂലം വീക്കം, രക്തചംക്രമണവ്യൂഹത്തിൻെറ തകരാറുകൾ എന്നിവ മൂലം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഗവേഷകർ 3,000-ത്തിലധികം ചെെനക്കാരിലെ ഡാറ്റ പരിശോധിക്കുകയും എലികളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലേക്ക് അലിഞ്ഞ് ചേരുകയും കുടലിൽ പ്രവേശിക്കുകയും ഗട്ട് ലൈനിംഗിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.ചൈനീസ് ആളുകളിൽ പ്ലാസ്റ്റിക് കണ്ടെയ്നർ ഉപയോഗവും അവരുടെ ഹൃദ്രോഗനിലയും പരിശോധിക്കുന്നത് പഠനത്തിൽ ഉൾപ്പെടുത്തി. കൂടാതെ, തിളപ്പിച്ച് പാത്രങ്ങളിൽ ഒഴിച്ച വെള്ളം ഗവേഷകർ എലികൾക്ക് നൽകുകയും ചെയ്തു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.പ്ലാസ്റ്റിക് ചെറിയ രീതിയിൽ തന്നെ ചൂടാകുമ്പോൾ ഇതിൽ നിന്നും അപകടകരമായ രാസവസ്തുക്കൾ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കൾ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കരുതെന്നും അവർ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്