നടി നയൻതാരയുടെ പിതൃസഹോദരൻ അലക്‌സ് സി. കുര്യൻ അന്തരിച്ചു

തിരുവല്ല : സിനിമാ നടി നയൻതാരയുടെ പിതാവ് കുര്യന്റെ സഹോദരനും ഇഫക്ട്സ് സ്റ്റുഡിയോ ഉടമയുമായ കോടിയാട്ട് അലക്‌സ് സി. കുര്യൻ (കൊച്ചുമോൻ-62) അന്തരിച്ചു. മധ്യ തിരുവിതാംകൂറിൽ ഹൈടെക് സ്റ്റുഡിയോ ആദ്യം തുടങ്ങിയതിൽ ഒരാളാണ്.
ഭാര്യ: വാര്യാപുരം ഒരിക്കൊമ്പിൽ ലിസി അലക്‌സ്. മക്കൾ: അലക്‌സ റെയ്‌നോൾഡ്, നോഹ കുര്യൻ അലക്‌സ്. മരുമകൻ : കാലടി പ്രയാരിക്കൽ വീട് റെയ്‌നോൾഡ് ജോൺ സൈലം. സംസ്കാരം ബുധനാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 12-ന് കാവുംഭാഗം കട്ടപ്പുറം സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.