തലശ്ശേരിയിൽ പോക്സോ കേസിൽ വൃദ്ധന് പത്ത് വർഷം കഠിനതടവ്
തലശ്ശേരി: എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63 വയസുകാരനെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരിവേരിയിലെ വലിയ വീട്ടിൽ അബ്ദുൾ റസാഖിനെയാണ് കഠിന തടവിനും 20, 000 രൂപ പിഴ അടക്കാനും തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. 2022 മാർച്ച് മൂന്നിന് 12 മണിയോടെ വീട്ടിന്റെ അടുക്കളയിൽ പ്രതി അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രൊസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രൊസിക്യൂട്ടർ പി.എം ബാസുരി ഹാജരായി. ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ സത്യനാഥനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.