ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

Share our post

തിരുവനന്തപുരം : പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ട് മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

വായു ഗുണനിലവാരം മിതമായതോ അതിന് താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!