തളിപ്പറമ്പില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുളത്തില്‍ വീണ് മരിച്ചു

തളിപ്പറമ്പ്: പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എം.പി.ഫറാസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. പിതാവ്: എസ്.പി.അബ്ദുള്ള. മാതാവ്: മീത്തിലെ പുരയില്‍ ഫാത്തിമ. സഹോദരി: ഫസീല.