സി.കരുണാകരൻ നായർ അനുസ്മരണം

പേരാവൂർ: സി.പി.ഐ നേതാവും പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായർ ചരമ ദിനം സി.പി.ഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു.
പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ജില്ലാ അസി.സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്‌സികുട്ടീവംഗം അഡ്വ. വി. ഷാജി, വി. ഗീത, വി. പദ്മനാഭൻ,എം. ഭാസ്‌കരൻ, ജോഷി തോമസ്,എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.